ശ്രീരാമന്റെ ആക്ഷേപം സങ്കടകരം; പുലിക്കളി കലാകാരന്മാർ ത്യാഗം സഹിക്കുന്നവർ, 24 ലക്ഷം ഇന്നലെ നൽകിയെന്ന് സുരേഷ് ഗോപി

തൃശൂർ: പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ ആക്ഷേപം ഉന്നയിക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അതു സങ്കടകരമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിഎം പി. വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ല. കഴിഞ്ഞ ദിവസമാണ് 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങൾക്കു കൈമാറിയത്. ഒരു കലാകാരൻ എന്ന നിലയിൽ പുലിക്കളി എനിക്കു പണ്ടേ ഇഷ്ടമാണ്. പാവങ്ങളാണ് ഈ കലാപ്രകടനവുമായി സമൂഹത്തെ ആനന്ദിപ്പിക്കാൻ എത്തുന്നത്. പുലിക്കളി കലാകാരന്മാർ പ്രത്യേക വിഭാഗമാണ്. അവർ അത്രയും ത്യാഗം സഹിക്കുന്നുണ്ടെന്നും അവർക്ക് കരുതൽ വേണമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *