‘നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, എനിക്കറിയില്ല’; വിരമിക്കല്‍ സൂചന നല്‍കി മെസ്സി


ബ്യൂണസ് ഐറിസ്:
 വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്‌ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. (Lionel Messi hints retirement)

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *